ഹരാരം> സിംബാബ്വെ ക്രിക്കറ്റ് ടീം മുൻ നായകൻ ഹീത്ത് സ്ട്രീക്ക് (49) അന്തരിച്ചു. അർബുദ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു. സിംബാബ്വെക്കു വേണ്ടി 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്. സിംബാബ് വെയുടെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിലൊരാളായിരുന്നു.
മുമ്പ് സ്ട്രീക്ക് അന്തരിച്ചെന്ന വാർത്തകൾ വന്നിരുന്നെങ്കിലും വാർത്ത തെറ്റാണെന്ന് സഹതാരം ഹെൻട്രി ഒലോങ്ക സ്ഥീരീകരിച്ചിരുന്നു. ഇപ്പോൾ ഹീത്തിന്റെ ഭാര്യ നദീൻ സ്ട്രീക്കാണ് മരണവാർത്ത അറിയിച്ചിരിക്കുന്നത്. ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മരണവാർത്ത സ്ഥീരീകരിച്ചിട്ടുള്ളത്.
സിംബാബ്വെയുടെ ടെസ്റ്റിലെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരനാണ് സ്ട്രീക്ക്. 65 ടെസ്റ്റുകളിൽ നിന്നായി 216 വിക്കറ്റുകളാണ് സ്ട്രീക്ക് വീഴ്ത്തിയത്. 100 ടെസ്റ്റ് വിക്കറ്റ് നേടിയ ഏക സിംബാബ്വെ ഫാസ്റ്റ് ബൗളറും സ്ട്രീക്കാണ്. ടെസ്റ്റിൽ 1000 റൺസും 100 വിക്കറ്റും നേടിയ ഏക സിംബാബ്വെ താരവുമാണ്.
ഏകദിനത്തിൽ 239 വിക്കറ്റുകളും സ്ട്രീക്ക് നേടിയിട്ടുണ്ട്. ഏകദിനത്തിൽ 2000 റൺസും സ്ട്രീക്ക് സ്വന്തമാക്കി. 2005 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം, ബംഗ്ലാദേശ്, സിംബാബ് വെ ടീമുകളുടെയും ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻരെയും പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്.