ലണ്ടൻ
ഡയാന രാജകുമാരിക്കൊപ്പം വാഹനാപകടത്തിൽ മരിച്ച ഈജിപ്ഷ്യൻ ശതകോടീശ്വരന് ദോദി ഫായിദിന്റെ പിതാവ് മുഹമ്മദ് അൽ ഫായിദ് (94) അന്തരിച്ചു. ഇരുവരുടെയും 26–-ാം ചരമവാര്ഷികത്തിന് ഒരു ദിവസം മുമ്പേ ബുധനാഴ്ചയായിരുന്നു അന്ത്യം.
1997 ആഗസ്ത് 31-ന് പാപ്പരാസികളിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പാരീസില്വച്ചാണ് ഡയാന രാജകുമാരിക്കൊപ്പം വാഹനാപകടത്തിൽ ദോദി മരിക്കുന്നത്.















