കോട്ടയം > സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ നടത്തുന്ന സൈബർ ആക്രമണത്തിനെതിരെ പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസിന്റെ ഭാര്യ ഗീതു പരാതി നൽകി. ആക്രമണം മാനസികമായി വളരെയധികം വേദനിപ്പിച്ചുവെന്ന് ഗീതു പറഞ്ഞു. കോൺഗ്രസ് അനുകൂല പ്ലാറ്റ്ഫോമിൽ നിന്നാണ് വ്യാജ വീഡിയോ അടക്കം പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്ത്രീകൾ അടക്കമുള്ള കോൺഗ്രസ് പ്രവർത്തകർ വളരെ മോശമായ രീതിയിൽ കമന്റ് ചെയ്യുന്നുണ്ട്. മാനസികമായി വളരെയധികം ബുദ്ധിമുട്ട് ഉണ്ടായതുകൊണ്ടാണ് ഒൻപത് മാസം ഗർഭിണിയായിട്ടും പൊലീസ് സ്റ്റേഷനിൽ വരേണ്ടിവന്നതെന്നും ഗീതു പറഞ്ഞു.
ആദ്യം ജെയ്കിനെതിരെയായിരുന്നു ആക്രമണം. മുതിർന്ന കോൺഗ്രസ് നേതാവ് പോലും ജെയ്കിനെ ആക്ഷേപിച്ചു. രണ്ടാഴ്ച കഴിഞ്ഞാൽ ഡെലിവറി ഡേറ്റ് ആണ്. ഒരു സ്ത്രീക്ക് എതിരെയും വ്യക്തികൾക്കെതിരേയും ഇത്തരത്തിലുള്ള ആക്രമണങ്ങൾ നടത്തുന്നത് ശരിയല്ല – ഗീതു പറഞ്ഞു.