ഇടുക്കി> സ്വത്ത് സമ്പാദനത്തില്‍ മാത്യു കുഴല്നാടന് മറുപടിയുമായി സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. ‘ഞങ്ങളുടെ സ്വത്ത് വിവരങ്ങള്‍ മാത്യു കുഴല്‍നാടനെ ബോധ്യപ്പെടുത്തേണ്ട ആവശ്യം ഇല്ല . സിപിഐ എം
ഇക്കാര്യത്തില്‍ വ്യക്തതയും കൃത്യതയുമുള്ള പാര്‍ട്ടിയാണ്.നേതാക്കളും നേതാക്കളുടെ കുടുംബങ്ങളും പാര്‍ട്ടിയുടെ അച്ചടക്കം നോക്കി പ്രവര്‍ത്തിക്കുന്നവരാണ്’ സി വി വര്‍ഗീസ് വ്യക്തമാക്കി.
സി പി ഐമ്മിനെ നന്നാക്കാന്‍ മാത്യു കുഴല്നാടന് ശ്രമിക്കണ്ട, സി പി ഐഎം നേതാക്കളുടെ ജീവചരിത്രം നോക്കാനൊന്നും മാത്യു കുഴല്‍നാടനെ ചുമത്തപ്പെടുത്തിട്ടിയില്ല. കുഴല്നാടനെപോലെ, കാണുന്ന വഴിക്കെല്ലാം കൈയിട്ട് വാരി സ്വത്ത് സമ്പാദിക്കാന്‍ സി പിഐഎം ആരെയും അനുവദിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി