കൊച്ചി> നെല്ല് വിറ്റതിന് തനിക്ക് പണം കിട്ടിയിട്ടുണ്ടെന്നും മറ്റുകര്ഷകര്ക്ക് കിട്ടാന് വേണ്ടിയാണ് സമരം ചെയ്തതെന്നും നടന് ജയസൂര്യയുടെ സുഹൃത്തും കര്ഷകനും നടനുമായ കൃഷ്ണപ്രസാദ്. സപ്ലൈക്കോക്ക് നെല്ല് കൊടുത്ത തന്റെ സുഹൃത്തും കര്ഷകനും നടനുമായ കൃഷ്ണപ്രസാദിന് അഞ്ചാറുമാസമായിട്ടും സപ്ലൈകോ പണം കൊടുത്തിട്ടില്ല എന്ന, സര്ക്കാരിനെതിരായ ജയസൂര്യയുടെ ആരോപണത്തിനാണ് കൃഷ്ണപ്രസാദ് മറുപടി നല്കിയിരിക്കുന്നത്
കൃഷ്ണപ്രസാദില്നിന്ന് സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില നല്കിയിട്ടില്ലെന്നും അത് ലഭിക്കാന് തിരുവോണ ദിവസം ഉപവാസമിരിക്കുന്നെന്നുമാണ് ജയസൂര്യ പറഞ്ഞത്.എന്നാല് ഇത് വാസ്തവവിരുദ്ധമാണെന്ന് തെളിവുകള് വ്യക്തമാക്കുന്നു.
കൃഷ്ണപ്രസാദ് കൃഷി ചെയ്ത പാടത്ത് കൃഷിനാശം ഇല്ലായിരുന്നു എന്ന് മാത്രമല്ല, നെല്ല് കയറ്റി അയച്ചതില് കിട്ടാനുള്ള തുക കൃഷ്ണപ്രസാദ് എസ് ബി ഐ ചങ്ങനാശേരി ബ്രാഞ്ചില് നിന്ന് കൈപ്പറ്റിയുട്ടുണ്ട്, അതിന് രേഖയും ഉണ്ട്. ജയസൂര്യ പറഞ്ഞത് പച്ച കള്ളമാണ് എന്നത് ഇതില് നിന്നു വ്യക്തം.
ജയസൂര്യയുടെ അടിസ്ഥാന രഹിതമായ ആരോപണം ചാനലുകള് ആദ്യം സംപ്രേഷണം ചെയ്തപ്പോള് കൃഷ്ണ പ്രസാദും ജയസൂര്യയെ അനുകൂലിച്ചെങ്കിലും തെളിവ് പുറത്ത് വന്നതോടെ തനിക്ക് സമയത്ത് തന്നെ പണം ലഭിച്ചെന്ന് കൃഷ്ണ പ്രസാദ് ചാനലുകളോട് സമ്മതിച്ചു.
ജയസൂര്യയുടെ വിമര്ശനത്തിന് അതേ വേദിയില് മന്ത്രി പി രാജീവ് മറുപടി നല്കിയിരുന്നു. കര്ഷകരില്നിന്ന് നെല്ല് വാങ്ങിയത് റേഷന് സംവിധാനത്തിന് വേണ്ടിയാണെന്നും കേന്ദ്രസര്ക്കാര് പ്രഖ്യാപിച്ച പണം നല്കാത്തതാണ് കര്ഷകരുടെ ദുരിതത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു