തലയോലപ്പറമ്പ്> തിരുവോണനാളിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ ഉളി കൊണ്ട് കുത്തിക്കൊല്ലാൻ ശ്രമിച്ച ശേഷം ഓടി രക്ഷപ്പെട്ട ഭർത്താവ് പത്മകുമാറിനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളൂർ തോന്നല്ലൂർ സ്വദേശിയാണ് പത്മകുമാർ. ഭാര്യ തുളസി മരിച്ചു എന്നകരുതി ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നു.
തിരുവോണനാളിൽ രാത്രി എട്ടരയോടെയാണ് ഇയാൾ തുളസിയെ കുത്തിയത്. കുടുംബ വഴക്കിനെ തുടർന്ന് കുറച്ചുനാളുകളായി ഇവർ അകന്നു കഴിയുകയായിരുന്നു. പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.