തിരൂർ > തൃപ്രങ്ങോട് ആലിങ്ങലിൽ അമിത വേഗതയിലെത്തിയ ഇന്നോവ കാർ സ്ക്കൂട്ടറിലിടിച്ച് യുവാവ് മരിച്ചു. തൃപ്രങ്ങോട് പൊറ്റോടി
കടമ്പിൽ പൂഴി തറമ്മൽ ബാവയുടെ മകൻ തെസ്ലിയാണ് മരിച്ചത്. തിങ്കൾ രാവിലെ 7. 30 ഓടെയാണ് അപകടം നടന്നത്.
സാധനങ്ങൾ വാങ്ങി വീട്ടിലേക്കു മടങ്ങുന്നതിനിടെ അമിത വേഗതയിലെത്തിയ ഇന്നോവ സ്ക്കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ തെസ്ലിയെ ആലത്തിയൂർ ഇമ്പിച്ചിബാവ ആശുപത്രിയിലും തുടർന്ന് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ. തൃപ്രങ്ങോട് പഞ്ചായത്ത് മുൻ മെമ്പർ കെ പി ബാവയുടെ മകനാണ്.