തിരുവനന്തപുരം > ലഹരിക്കടത്ത് കേസിൽ താനൂർ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചസംഭവത്തിൽ നാല് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തി. മലപ്പുറം എസ്പിക്ക് കീഴിലുള്ള ഡാൻസാഫിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്. താനൂർ എസ്സിപിഒ ജിനേഷ്, പരപ്പനങ്ങാടി സ്റ്റേഷൻ സിപിഒ ആൽബിൻ അഗസ്റ്റിൻ, കൽപ്പകഞ്ചേരി സിപിഒ അഭിമന്യു, തിരൂരങ്ങാടി സ്റ്റേഷൻ സിപിഒ വിപിൻ എന്നിവരാണ് പ്രതികൾ. നാല് പേരും താമിറിനെ നേരിട്ട് മർദിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട്.
തിരൂരങ്ങാടി ചെമ്മാട് സ്വദേശി സാമി ജിഫ്രി (30) യാണ് മരിച്ചത്. ലഹരിവിൽപ്പന സംഘത്തെ പിടികൂടാൻ രൂപീകരിച്ച പ്രത്യേക അന്വേഷകസംഘം താനൂർ ദേവധാർ മേൽപ്പാലത്തിനുതാഴെനിന്ന് 18 ഗ്രാം എംഡിഎംഎയുമായി ഇയാളുൾപ്പെടെ അഞ്ചുപേരെയാണ് കസ്റ്റഡിയിലെടുത്തത്.