തിരുവനന്തപുരം > ആവശ്യമായ രേഖകൾ എത്തിച്ച മുഴുവൻ ആശ്വാസ കിരണം പദ്ധതി ഗുണഭോക്താക്കൾക്കും 13 മാസത്തെ ധനസഹായം ഒരുമിച്ച് ഓണനാളുകൾക്ക് മുന്നോടിയായി അക്കൗണ്ടുകളിൽ എത്തിച്ചതായി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ഓരോ ഗുണഭോക്താവിനും 7800 രൂപ വീതമാണ് ലഭിക്കുക. ധനസഹായം എത്തിക്കാൻ 15 കോടി രൂപ വിനിയോഗിച്ചു – മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
ഒരു മുഴുവൻ സമയ പരിചാരകന്റെ സേവനം ആവശ്യമായ വിധം കിടപ്പിലായ രോഗികളെയും മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്നവരെയും ഗുരുതര രോഗമുള്ളവരെയും പരിചരിക്കുന്നവർക്ക് സർക്കാർ നൽകുന്ന പ്രതിമാസ ധനസഹായ പദ്ധതിയാണ് ആശ്വാസ കിരണം. ലൈഫ് സർട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട്, ആധാർ വിവരങ്ങൾ എന്നിവ കൈമാറിയ വിവിധ ജില്ലകളിലുള്ളവർക്കാണ് 13 മാസത്തെ പദ്ധതി ആനുകൂല്യം നൽകിയത് – മന്ത്രി പറഞ്ഞു.