Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കൃഷിക്ക് ഒപ്പം കളമശ്ശേരി സംസ്ഥാനത്ത് മുഴുവൻ മാതൃകയാക്കണം: മന്ത്രി എം ബി രാജേഷ്

by News Desk
August 26, 2023
in KERALA
0
കൃഷിക്ക്-ഒപ്പം-കളമശ്ശേരി-സംസ്ഥാനത്ത്-മുഴുവൻ-മാതൃകയാക്കണം:-മന്ത്രി-എം-ബി-രാജേഷ്
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി > കൃഷിക്ക് ഒപ്പം കളമശ്ശേരി പദ്ധതി കേരളത്തിൽ മുഴുവൻ മാതൃകയാക്കണമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കളമശ്ശേരി ടിവിഎസ് ജംഗ്ഷനിൽ നടത്തുന്ന കാർഷികോത്സവത്തിൽ “കൃഷിക്ക് ഒപ്പം കളമശ്ശേരിയും തദ്ദേശഭരണ സ്ഥാപനങ്ങളും” എന്ന സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കളമശ്ശേരി എംഎൽഎയും വ്യവസായ വകുപ്പ് മന്ത്രിയുമായ പി രാജീവിന്റെ ഇടപെടൽ കളമശ്ശേരി മണ്ഡലത്തെ ആകെ മാറ്റിമറിച്ചു. വ്യവസായ നഗരമായ കളമശ്ശേരിയിൽ കഴിഞ്ഞ രണ്ടു വർഷത്തിൽ അത്ഭുതകരമായ മാറ്റമാണ് പ്രകടമാകുന്നത്. വ്യവസായത്തിനൊപ്പം കാർഷിക മേഖലയിലെ വൻ സാധ്യതകൾക്കും വഴി തുറക്കുകയാണ്. 1000 ഏക്കർ തരിശുഭൂമി കൃഷിയിലേക്ക് കൊണ്ടുവന്നത് വിപ്ലവകരമായ മാറ്റമാണ്. 4000 കർഷകരെ കോർത്തിണക്കി കളമശ്ശേരിയിൽ സംഘടിപ്പിക്കുന്ന കാർഷികമേള സ്വന്തം മണ്ഡലമായ തൃത്താലയിലും സാധ്യമാക്കും. വൈവിധ്യമായ സ്റ്റാളുകളോട് കൂടിയ മനോഹരമായ കാർഷികോത്സവം കളമശ്ശേരിയിൽ ഓണാഘോഷത്തിന്റെ മാറ്റുകൂട്ടി. കളമശ്ശേരി മാതൃകയിൽ നിന്ന് കേരളത്തിന് ഒരുപാട് പഠിക്കാനുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും സംയുക്തമായി ചേർന്ന് കേരളത്തിൽ ആവശ്യമായ പൂക്കൾ നമ്മുടെ നാട്ടിൽ തന്നെ കൃഷി ചെയ്യണം. മന്ത്രി പറഞ്ഞു.

കേരളത്തിലെ വിലക്കയറ്റം ദേശീയ ശരാശരിയെക്കാൾ ഒരു ശതമാനത്തിലധികം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കളമശ്ശേരി മാതൃകയിലൂടെ കേരളം മുഴുവൻ കൃഷിക്ക് പ്രാധാന്യം നൽകിയാൽ വിലക്കയറ്റം ഒരു പരിധിവരെ പിടിച്ചുനിർത്താൻ കഴിയും. എല്ലാ വാർഡിലും ഒരു പച്ചക്കറി സ്റ്റാൾ കുടുംബശ്രീയുടെ നേതൃത്വത്തിൽ തുടങ്ങണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സഹകരണ ബാങ്കുകളും കുടുംബശ്രീയും ചേർന്ന് കാർഷിക മുന്നേറ്റം നടപ്പിലാക്കണമെന്നും അങ്ങനെ കർഷകർക്ക് വരുമാനം ഉണ്ടാക്കണമെന്നും മന്ത്രി പറഞ്ഞു.

2024 മാർച്ചിൽ ബ്രഹ്മപുരത്ത് ബിപിസിഎല്ലിന്റെ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കും. 180 ടൺ മാലിന്യം സംസ്കരിച്ച് പ്രകൃതി വാതകം ഉണ്ടാക്കാൻ ശേഷിയുള്ള പ്ലാന്റാണ് നിർമ്മിക്കുന്നത്. കേരളത്തിലെ 10 ജില്ലകളിലും വൻകിട മാലിന്യങ്ങൾ സംസ്കരിക്കുന്ന പ്ലാന്റുകൾ സ്ഥാപിക്കുമെന്നും കേരളത്തെ സമ്പൂർണ്ണ മാലിന്യ മുക്തമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

കക്ഷി രാഷ്ട്രീയത്തിനും ജാതിമത ചിന്തകൾക്കും അതീതമായി കളമശ്ശേരി കാർഷികോത്സവം ജനങ്ങൾ ഉത്സവമായി ഏറ്റെടുത്തു കഴിഞ്ഞു. ഒരു വാർഡിലേക്ക് ആവശ്യമായ പച്ചക്കറികൾ ആ വാർഡിൽ തന്നെ ഉല്പാദിപ്പിക്കാൻ കഴിയണമെന്നും കർഷകർക്ക് വരുമാനം വർദ്ധിക്കാനുള്ള മാർഗങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കണ്ടെത്തണമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ഏലൂരിലെ ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഓഹരി വിഹിതമായി 8,09,600 രൂപയും ബോണസായി 7000 രൂപയും എം ബി രാജേഷും പി രാജീവും ചേർന്നു കൈമാറി.

മന്ത്രി പി രാജീവ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, കളമശ്ശേരി നഗരസഭ ചെയർപേഴ്സൺ സീമ കണ്ണൻ, ഏലൂർ നഗരസഭ ചെയർപേഴ്സൺ എ ഡി സുജിൽ, ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം മനാഫ്, കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, കരുമാലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. യേശുദാസ് പറപിള്ളി, കെ വി രവീന്ദ്രൻ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ഓഡിറ്റ് ഡയറക്ടർ ഡോ. രമാകാന്തൻ എന്നിവർ പങ്കെടുത്തു.

Previous Post

ഷാജൻ സ്‌കറിയക്ക്‌ ഹൈക്കോടതിയുടെ അന്ത്യശാസനം; ശനിയാഴ്ച ചോദ്യംചെയ്യലിന്‌ ഹാജരാകണം

Next Post

വിദ്യാർഥിയെ തറയിലിരുത്തി പരീക്ഷ എഴുതിച്ചതായി പരാതി: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി ശിവൻകുട്ടി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
വിദ്യാർഥിയെ-തറയിലിരുത്തി-പരീക്ഷ-എഴുതിച്ചതായി-പരാതി:-അന്വേഷണത്തിന്-ഉത്തരവിട്ട്-മന്ത്രി-വി-ശിവൻകുട്ടി

വിദ്യാർഥിയെ തറയിലിരുത്തി പരീക്ഷ എഴുതിച്ചതായി പരാതി: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി ശിവൻകുട്ടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.