കോട്ടയം> പുതുപ്പള്ളി നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥി ജെയ്ക് സിതോമസിന്റെ പര്യടനത്തിന് ഇന്ന് തുടക്കമായി. ആദ്യ ദിനത്തെ പര്യടനം മണര്‍കാട് പഞ്ചായത്തിലെ പൊടിമറ്റത്ത് നിന്നാണ് തുടങ്ങിയത്. കേരളാ കോണ്‍ഗ്രസ് ചെയര്മാന് ജോസ് കെ മാണി സ്ഥാനാർഥി പര്യടനം പരിപാടി ഉദ്ഘാടനം ചെയ്തു.
പുതുപ്പള്ളിയുടെ വികസനത്തിന് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കണമെന്ന് ജെയ്ക് സി തോമസ് പറഞ്ഞു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വ്യക്തിപരമായ കാര്യങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും ജനങ്ങൾ നാടിന്റെ വികസനത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്. പുതുപ്പള്ളി ചർച്ചചെയ്യുന്നത് വികസന വിഷയങ്ങളാണെന്നും ജെയ്ക് പറഞ്ഞു.