തിരുവനന്തപുരം> മാത്യു കുഴൽനാടൻ പൂർണ്ണമായും പ്രതിക്കൂട്ടിലാണെന്നും ആ പ്രതിക്കൂട്ടിൽ നിൽക്കുന്നയാൾ രക്ഷപ്പെടാൻ നടത്തുന്ന വെപ്രാളമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
“ജനങ്ങളെ വഴിതെറ്റിക്കാനാണ് വ്യാജ ആരോപണങ്ങൾ യുഡിഎഫ് അഴിച്ച് വിടുന്നത്. പുതുപ്പള്ളിയിൽ വ്യാജ ആരോപണങ്ങൾ ഏശില്ല. നടക്കുന്നത് ശക്തമായ പോരാട്ടം. നിസാരമായി ജയിക്കാമെന്ന ധാരണ യുഡിഎഫിന് മാറി. എൽഡിഎഫ് വിജയപ്രതീക്ഷയിലാണ്. പുതുപ്പള്ളിയിൽ എൽഡിഎഫ് ചർച്ച ചെയ്യുന്നത് വികസനമാണ്. രാഷ്ട്രീയവും വികസന കാര്യങ്ങളുമാണ് ചർച്ച ചെയ്യപ്പെടുന്നത്”- എം വി ഗോവിന്ദൻ പറഞ്ഞു.