തിരുവനന്തപുരം> കേരളത്തിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന, പ്രതിധ്വനി ഐ ടി ജീവനക്കാരിൽ നിന്നും സംഭരിച്ച അരി ടെക്നോപാർക്കിൽ ജോലി ചെയ്യുന്ന നോൺ ഐ ടി ജീവനക്കാർക്ക് ഓണ സമ്മാനമായി നൽകി. കടകംപള്ളി സുരേന്ദ്രൻ എം എൽ എ വിതരണം ഉത്ഘാടനം ചെയ്തു.
പ്രതിധ്വനി ടെക്നോപാർക്കിലെ കെട്ടിടങ്ങൾക്ക് മുന്നിൽ സ്ഥാപിച്ച ബക്കറ്റുകളിൽ ഐ ടി ജീവനക്കാർ നിക്ഷേപിച്ച 5 കിലോഗ്രാം പാക്കറ്റുകളാണ് വിതരണം ചെയ്തത്. ടെക്നോപാർക്ക് ഫേസ് 1 ഇൽ ജോലി ചെയ്യുന്ന 250 നോൺ ഐ ടി ജീവനക്കാർക്കാണ് അരി വിതരണം ചെയ്തത്.
ഫെഡറൽബാങ്ക് വൈസ് പ്രസിഡന്റ് ഗീത ഗോപിനാഥ്, പ്രതിധ്വനി സെക്രട്ടറി വിനീത് ചന്ദ്രൻ, സ്റ്റേറ്റ് കൺവീനർ രാജീവ് കൃഷ്ണൻ, റൈസ് ബക്കറ്റ് പ്രോഗ്രാം കൺവീനർ ജയകൃഷ്ണൻ എന്നിവരും പങ്കെടുത്തു.