കോഴിക്കോട്> ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന കാര്യത്തിൽ ഉറച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. വടകരയിൽ ആര് സ്ഥാനാർഥിയായാലും പിന്തുണക്കുമെന്നും മുരളീധരൻ കോഴിക്കോട് പറഞ്ഞു.
പുതുപ്പള്ളി തെരഞ്ഞെടുപ്പിന് ശേഷം എനിക്കും ചിലത് പറയാനുണ്ടെന്നും കെ കരുണാകരന്റെ സ്മാരകം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുരംഗത്ത് നിന്ന് മാറി നിൽക്കുമെന്നും മുരളീധരൻ പറഞ്ഞിരുന്നു. കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളെ തീരുമാനിച്ചതിൽ രമേശ് ചെന്നിത്തലക്ക് പിന്നാലെ കോൺഗ്രസിൽ പടലപിണക്കം രൂക്ഷമാകുന്നതിന്റെ സൂചനയാണ് മുരളീധരന്റെ പ്രതികരണം.