തിരുവനന്തപുരം> ആലപ്പുഴ നഗരത്തിന്റെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്ന പദ്ധതികളോരോന്നും പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ശവക്കോട്ട പാലം, കൊമ്മാടി പാലം, ആലപ്പുഴ കളർകോട് റിംഗ് റോഡ് പദ്ധതിയിൽ ഉൾപ്പെട്ട 12 റോഡുകൾ എന്നിവ നാളെ നാടിന് സമർപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
“അമ്പലപ്പുഴ, ആലപ്പുഴ നിയോജകമണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് വാട കനാലിന് കുറുകെ നിലവിലുണ്ടായിരുന്ന ശവക്കോട്ട പാലത്തിന് സമാന്തരമായാണ് പുതിയ പാലം നിർമ്മിച്ചത്. മനോഹരമായ ഒരു നടപ്പാലവും ഇതോടൊപ്പം നിർമ്മിച്ചിട്ടുണ്ട്. നഗരത്തിന്റെ ഹൃദയഭാഗത്ത് പുതിയ പാലവും നടപ്പാലവും വന്നതോടെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൊമ്മാടി കൈചൂണ്ടി റോഡിൽ എംഎസ് കനാലിന് കുറുകെയുണ്ടായിരുന്ന കൊമ്മാടി പാലവും വീതികൂട്ടി പുനർനിർമ്മിച്ചിരിക്കുകയാണ്. ആലപ്പുഴ ജില്ലയിലെ കണക്ടിവിറ്റി റോഡുകൾ നൂതനസാങ്കേതിക വിദ്യകളുടെ സഹായത്തോടെ നവീകരിക്കുന്നതിനായി എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച കണക്ടിവിറ്റി റിംഗ് റോഡ് പദ്ധതിയും പുരോഗമിക്കുകയാണ്. ആലപ്പുഴ കളർകോട് കണക്ടിവിറ്റി റിംഗ് റോഡ് ഫേസ് 4 പൂർത്തിയായി. ആലപ്പുഴ നഗരത്തിന്റെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്ന 12 റോഡുകളാണ് നവീകരണം പൂർത്തീകരിച്ചിരിക്കുന്നത്”- മന്ത്രി മുഹമ്മദ് റിയാസ് ഫെയ്സ്ബുക്കിൽ കുറിച്ചു
ഫെയ്സ്ബുക്ക് കുറിപ്പ്
ഏഴ് വർഷക്കാലമായി തുടർച്ചയായി ഭരിക്കുന്ന എൽഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ നാടാകെ വികസമുന്നേറ്റത്തിലാണ്. ആലപ്പുഴ നഗരത്തിൻറെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്ന പദ്ധതികളോരോന്നും പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. അതിൽ പ്രധാനപ്പെട്ട ശവക്കോട്ട പാലം, കൊമ്മാടി പാലം, ആലപ്പുഴ കളർകോട് റിംഗ് റോഡ് പദ്ധതിയിൽ ഉൾപ്പെട്ട 12 റോഡുകൾ എന്നിവ നാളെ നാടിന് സമർപ്പിക്കുകയാണ്.
2016-21 എൽഡിഎഫ് സർക്കാരിൻറെ കാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ ഡോ. തോമസ് ഐസക്, ജി സുധാകരൻ എന്നിവരുടെ നേതൃത്വത്തിൽ വിഭാവനം ചെയ്ത ഈ പ്രവൃത്തികൾ സാങ്കേതിക തടസ്സങ്ങളും കോവിഡും കാലാവസ്ഥാവ്യതിയാനങ്ങളും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ കാരണം നീണ്ടുപോവുകയായിരുന്നു. 2021 മെയ് 20 ന് ഈ സർക്കാർ വന്നതിന് ശേഷം പദ്ധതികൾ പൂർത്തീകരിക്കുന്നതിനാവശ്യമായ കൂട്ടായ ഇടപെടൽ നടത്തിയിരുന്നു.
ഇതിനു വേണ്ടി നിരവധി യോഗങ്ങൾ ഞങ്ങൾ നടത്തി. എ എം ആരിഫ് എംപി, പി പി ചിത്തരഞ്ജൻ എംഎൽഎ, എച്ച് സലാം എംഎൽഎ എന്നിവരും ആലപ്പുഴയിലെ രാഷ്ട്രീയപാർട്ടി നേതൃത്വവും ഈ പദ്ധതികളുമായി ബന്ധപ്പെട്ട് നിരന്തരം ഇടപെട്ടു. കൂട്ടായ പ്രവർത്തനത്തിലൂടെ ഓണസമ്മാനമായി പാലങ്ങളും റോഡുകളും നാടിന് സമർപ്പിക്കാനാകുന്നതിൽ അതിയായ സന്തോഷമുണ്ട്.
അമ്പലപ്പുഴ, ആലപ്പുഴ നിയോജകമണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് വാട കനാലിന് കുറുകെ നിലവിലുണ്ടായിരുന്ന ശവക്കോട്ട പാലത്തിന് സമാന്തരമായാണ് പുതിയ പാലം നിർമ്മിച്ചത്. മനോഹരമായ ഒരു നടപ്പാലവും ഇതോടൊപ്പം നിർമ്മിച്ചിട്ടുണ്ട്. നഗരത്തിൻറെ ഹൃദയഭാഗത്ത് പുതിയ പാലവും നടപ്പാലവും വന്നതോടെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതോടൊപ്പം കൊമ്മാടി കൈചൂണ്ടി റോഡിൽ എംഎസ് കനാലിന് കുറുകെയുണ്ടായിരുന്ന കൊമ്മാടി പാലവും വീതികൂട്ടി പുനർനിർമ്മിച്ചിരിക്കുകയാണ്. ആലപ്പുഴ ജില്ലയിലെ കണക്ടിവിറ്റി റോഡുകൾ നൂതനസാങ്കേതിക വിദ്യകളുടെ സഹായത്തോടെ നവീകരിക്കുന്നതിനായി എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച കണക്ടിവിറ്റി റിംഗ് റോഡ് പദ്ധതിയും പുരോഗമിക്കുകയാണ്. ആലപ്പുഴ കളർകോട് കണക്ടിവിറ്റി റിംഗ് റോഡ് ഫേസ് 4 പൂർത്തിയായി. ആലപ്പുഴ നഗരത്തിൻറെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്ന 12 റോഡുകളാണ് നവീകരണം പൂർത്തീകരിച്ചിരിക്കുന്നത്. ഈ പ്രവൃത്തികളുമായി സഹകരിച്ച എല്ലാവർക്കും പൊതുമരാമത്ത് വകുപ്പിന്റെ പേരിൽ പ്രത്യേക നന്ദി അറിയിക്കുന്നു..