തിരുവനന്തപുരം > ട്രാൻസ്ജെൻഡർ വ്യക്തികളുടെ ലിംഗമാറ്റശസ്ത്രക്രിയ ധനസഹായത്തിനായുള്ള പ്രായപരിധി ഒഴിവാക്കിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു. ലിംഗമാറ്റശസ്ത്രക്രിയയ്ക്ക് വിധേയരായവരും സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവരുമായ ട്രാൻസ്ജെൻഡർ വ്യക്തികളുടെ തുടർ ചികിത്സാധനസഹായത്തിനുള്ള ഉയർന്ന പ്രായപരിധി ഒഴിവാക്കിയതായതായാണ് മന്ത്രി അറിയിച്ചത്.
18നും 40നും മധ്യേ എന്നുള്ളതായിരുന്നു നിലവിലുണ്ടായിരുന്ന പ്രായപരിധി. ഈ നിബന്ധന ഒഴിവാക്കി ’18 വയസ്സ് പൂർത്തിയായതും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയരായവരുമായ എല്ലാ ട്രാൻസ്ജെൻഡർ വ്യക്തികൾക്കും’എന്ന് ദേദഗതി വരുത്തിയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.















