മോസ്ക്കോ> റഷ്യന് ചാന്ദ്രദൗത്യമായ ലൂണ 25 ചന്ദ്രോപരിതലത്തില് തകര്ന്നുവീണ വാര്ത്ത കേട്ട് മുതിര്ന്ന ശാസ്ത്രജ്ഞരിലൊരാളായ മിഖായേല് മറോവതളര്ന്നുവീണു.
ദേഹാസ്വാസ്ഥ്യത്തെ തുടര്ന്ന് ജ്യോതിശാസ്ത്രജ്ഞനായ മിഖായേല് മറോവിനെ ( 90 )ശനിയാഴ്ച ആശുപത്രിയില് പ്രവേശിപ്പിച്ചതായി ഇന്ഡിപെന്ഡന്റ് റിപ്പോര്ട്ട് ചെയ്യുന്നു.
ചാന്ദ്രദൗത്യത്തിന്റെ തിരിച്ചടി തന്നെ തകര്ത്തെന്നും അത് ആരോഗ്യത്തെ ബാധിച്ചതായും മിഖായേല് മാധ്യമങ്ങളോട് പറഞ്ഞു.
ആഗസ്ത് പതിനൊന്നിന് വിക്ഷേപിച്ച ലൂണ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില് തിങ്കളാഴ്ചയാണ് സോഫ്റ്റ് ലാന്ഡിങ് നടത്തേണ്ടിയിരുന്നത്. ഇതിന് മുന്നോടിയായി ഭ്രമണപഥം കുറഞ്ഞ ദൂരം 18 കിലോമീറ്ററും കൂടിയദൂരം 100 കിലോമീറ്ററുമാക്കാനുള്ള ശ്രമമാണ് അപ്രതീക്ഷിതമായി പരാജയപ്പെട്ടത്