ലണ്ടൻ
ബ്രിട്ടനിൽ ഏഴ് നവജാതശിശുക്കളെ കൊലപ്പെടുത്തുകയും മറ്റ് ആറുകുഞ്ഞുങ്ങളെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത നഴ്സ് ലൂസി ലെറ്റ്ബിക്ക് ആജീവനാന്ത തടവ്. മാഞ്ചസ്റ്റർ ക്രൗൺ കോടതിയാണ് മുപ്പത്തിമൂന്നുകാരിയായ ലൂസിക്ക് മരണം വരെ തടവ് വിധിച്ചത്. കൗണ്ടസ് ഓഫ് ചെസ്റ്റർ ആശുപത്രിയിലെ നവജാതശിശു വിഭാഗത്തിൽ ജോലിചെയ്യവെ, 2015–-16ൽ അഞ്ച് ആൺകുട്ടികളെയും രണ്ട് പെൺകുട്ടികളെയും കൊന്നെന്നാണ് കേസ്. ഇൻസുലിനോ വായുവോ കുത്തിവച്ചും അമിതമായി പാൽ കുടിപ്പിച്ചുമായിരുന്നു കൊല.















