പുതുപ്പള്ളി> കേരളത്തിനുള്ള ധനവിഹിതം കേന്ദ്രം കുറച്ച വിഷയത്തിൽ യുഡിഎഫ് എന്തിനാണ് സംസ്ഥാന സർക്കാരിനെ പിന്തുണയ്ക്കേണ്ടതെന്ന് രമേശ് ചെന്നിത്തല. ‘പരിധിയിൽ നിന്നേ കടമെടുക്കാവൂ എന്ന് ഞങ്ങൾ പറഞ്ഞതാണ്. കടമെടുത്ത് ധൂർത്ത് നടത്തിയതിന്റെ ഫലമാണ് പ്രതിസന്ധി. ഞങ്ങൾ എന്തിന് സഹകരിക്കണം. മന്ത്രി ക്ഷണിച്ചാൽ ആലോചിക്കാം’- ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇശാൻ ഇൻഫോടെക്കിന് മോദിയുമായി ബന്ധമുണ്ടെന്ന് പറഞ്ഞ ചെന്നിത്തല മാധ്യമങ്ങൾ വിശദീകരണം ചോദിച്ചപ്പോൾ നിങ്ങൾ കണ്ടെത്താൻ പറഞ്ഞ് തലയൂരി. സംഭാവന പട്ടികയിൽ പേര് വന്ന കാര്യം ചോദിച്ചപ്പോൾ പാർടിക്കുവേണ്ടിയാണ് പണം പിരിച്ചതെന്നും നിയമപരമാണെന്നുമായിരുന്നു മറുപടി.