തിരുവനന്തപുരം > മാനവീയം വീഥിയുടെ നവീകരണം പൂർത്തിയാക്കി ഓണത്തിന് മുൻപ് നാടിന് സമർപ്പിയ്ക്കുമെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. മാനവീയം വീഥിയിലെ കലാസാംസ്കാരിക സംഘാടകരുടെ കൂട്ടായ്മ മാനവീയം തെരുവിടം കൾച്ചർ കളക്റ്റീവ് മാനവീയം സ്ട്രീറ്റ് ലൈബ്രറിയ്ക്ക് മന്ത്രി ഉറപ്പുനൽകി. നിർമ്മാണം നടക്കുന്ന മാനവീയം വീഥി സന്ദർശിച്ച് നവീകരണ പ്രവർത്തനങ്ങൾ വിലയിരുത്തി സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിതല സംഘത്തിന് മാനവീയം തെരുവിടത്തിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. മാനവീയം തെരുവിടം സംഘാടകരായ ബീന മാനവീയം, മനു മാധവൻ, എ ജി വിനീത്, ജയചന്ദ്രൻ മുണ്ടേല, ജി പ്രമോദ്, പ്രഭാകരൻ എം ജി, ജാസ്മിൻ ഒറ്റപ്പാലം, അഡ്വ എ ജി ഗോപകുമാർ, എം കെ രാജേന്ദ്രൻ, പൊയ്കയിൽ ജോസഫ്, മീര പ്രമോദ്, എഡ്രിയ മേരി ദൗരവ്, കമല പ്രമോദ്, ജെ ബി ജസ്റ്റിൻ, പ്രണവ് എസ് എന്നിവരുടെ നേതൃത്വത്തിലാണ് മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, ആൻ്റണി രാജു, അഡ്വ വി കെ പ്രശാന്ത് എം എൽ എ എന്നിവർക്ക് സ്വീകരണം നൽകിയത്.















