കവളങ്ങാട് (കോതമംഗലം) > നിലം അനധികൃതമായി മണ്ണിട്ടുനികത്തിയെന്ന പരാതിയിൽ മാത്യു കുഴൽനാടൻ എംഎൽഎയുടെ കുടുംബവീട്ടിൽ റവന്യു വിഭാഗം വെള്ളിയാഴ്ച സർവേ നടത്തും. കടവൂർ വില്ലേജ് ആയങ്കരയിലുള്ള ഭൂമിയാണ് റവന്യു വിഭാഗം പകൽ 11ന് സർവേ നടത്തുന്നത്. ഇതിനായി എംഎൽഎക്ക് നോട്ടീസ് നൽകിയിരുന്നു.
കുടുംബവീടിനോട് ചേർന്ന സ്ഥലമാണ് മണ്ണിട്ടുനികത്തിയത്. മണ്ണടിച്ച സ്ഥലത്ത് റവന്യുരേഖകൾപ്രകാരം പാടം ഉൾപ്പെടുന്നുണ്ടെന്നായിരുന്നു പരാതി. അനുമതിയുള്ളതിനെക്കാൾ കൂടുതൽ പ്രദേശത്ത് മണ്ണിട്ടതായും പരാതിയുണ്ടായിരുന്നു. വിജിലൻസ് അന്വേഷണവും പുരോഗമിക്കുകയാണ്. റവന്യു വിഭാഗം കഴിഞ്ഞദിവസം ചില രേഖകൾ വിജിലൻസിന് കൈമാറിയിരുന്നു. ഇതിനുപിന്നാലെയാണ് സർവേ.