Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home CINEMA

വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിക്കുന്ന ‘ഖുഷി’: ആഘോഷമായി മ്യൂസിക്കൽ കൺസേർട്ട്

by News Desk
August 17, 2023
in CINEMA
0
വിജയ്-ദേവരകൊണ്ടയും-സാമന്തയും-ഒന്നിക്കുന്ന-‘ഖുഷി’:-ആഘോഷമായി-മ്യൂസിക്കൽ-കൺസേർട്ട്
0
SHARES
7
VIEWS
Share on FacebookShare on TwitterShare on Whatsapp

വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിക്കുന്ന ‘ഖുഷി’ എന്ന ചിത്രത്തിന്റെ മ്യൂസിക്കൽ കൺസേർട്ട് ചൊവ്വാഴ്ച വൈകീട്ട് ഹൈദരാബാദിൽ അരങ്ങേറി. കൺസേർട്ടിൽ ഗായകരായ ജാവേദ് അലി, സിഡ് ശ്രീറാം, മഞ്ജുഷ, ചിന്മയി, സംഗീത സംവിധായകൻ ഹിഷാം അബ്ദുൾ വഹാബ് എന്നിവർ ‘ഖുഷി’യിലെ ഗാനങ്ങളാലപിച്ചു. വിജയ് ദേവരകൊണ്ടയും സാമന്തയും ഖുഷിയിലെ ടൈറ്റിൽ ​ഗാനത്തിന് നൃത്തം ചെയ്തു.

മ്യൂസിക്കൽ കൺസേർട്ടിൽ വിജയ് ദേവരകൊണ്ടയുടെ സഹോദരൻ ആനന്ദ് ദേവരകൊണ്ട, ഛായാഗ്രാഹകൻ ജി മുരളി, മൈത്രി മൂവി മേക്കേഴ്സ് സിഇഒ ചെറി, സരിഗമ മ്യൂസിക് ലേബൽ പ്രതിനിധിയായ വിക്രം മെഹ്റ, നിർമ്മാതാക്കളായ നവീൻ യെർനേനി, വൈ രവിശങ്കർ, സംവിധായകൻ ശിവ നിർവാണ തുടങ്ങിയവരും പങ്കെടുത്തു. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യേർനേനിയും വൈ രവിശങ്കറും ചേർന്ന് നിർമ്മിച്ച് ശിവ നിർവാണ സംവിധാനം ചെയ്യുന്ന ‘ഖുഷി’ സെപ്തംബർ 1-നാണ് തീയറ്ററുകളിൽ എത്തുക.

തന്റെ കരിയറിലെ അവിസ്മരണീയമായ ചലച്ചിത്രാനുഭവമാണ് ‘ഖുഷി’ യെന്ന് നായിക സാമന്ത കൺസേർട്ടിൽ പറഞ്ഞു. ഷൂട്ടിംഗ് സമയത്ത് കേൾക്കുമ്പോഴാണ് കേട്ടാണ് ‘ഖുഷി’യിലെ ഗാനങ്ങളോട് ഏറെ ഇഷ്ടം തോന്നിയത്. ഈ വേദിയിൽ ഈ പാട്ടുകൾ കേൾക്കുമ്പോൾ എത്രയും പെട്ടെന്ന് സെപ്തംബർ 1-ന് നിങ്ങൾക്കൊപ്പം സിനിമ കാണാൻ ആഗ്രഹിച്ചുപോവുകയാണ്. എല്ലാവർക്കും ഏറെ ഇഷ്ടപ്പെടുന്ന ഒരു ചിത്രം നൽകാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അത്തരത്തിലുള്ള ഒരു ശ്രമമാണ് ഈ ചിത്രം. മൈത്രി മൂവി മേക്കേഴ്സ് എന്റെ പ്രിയപ്പെട്ട നിർമ്മാണ കമ്പനിയാണ്. ഏറെ പ്രിയപ്പെട്ട വ്യക്തികളും. ഇതിലഭിനയിക്കാൻ അവസരം നൽകിയ സംവിധായകൻ ശിവയ്ക്ക് നന്ദി. സാമന്ത പറഞ്ഞു. ചിത്രത്തിന്റെ സം​ഗീത സംവിധായകൻ മലയാളിയായ ഹിഷാമിനെക്കുറിച്ചും സാമന്ത സംസാരിച്ചു. ഹിഷാം, തെലുങ്ക് പ്രേക്ഷകർ നിങ്ങളെ എത്ര ഇഷ്ടപ്പെടുന്നെന്ന് ‘ഖുഷി’യിലെ ഗാനങ്ങളോടെ നിങ്ങൾക്ക് മനസ്സിലാവുമെന്നായിരുന്നു സാമന്തയുടെ വാക്കുകൾ.

‘ഹൃദയം’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഹിഷാം അബ്ദുൾ വഹാബ് ആണ് ‘ഖുഷി’യ്ക്കായി സംഗീതം ഒരുക്കിയിരിക്കുന്നത്. മ്യൂസിക്കൽ കൺസേർട്ട് അവതരിപ്പിക്കാൻ പിന്തുണച്ച എല്ലാ ഗായകർക്കും ഹിഷാം നന്ദി പറഞ്ഞു. ചിത്രത്തിന് മനോഹരമായ സംഗീതമൊരുക്കാനായി നിർമ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സിൽ നിന്ന് ലഭിച്ച പിന്തുണ മറക്കാനാവാത്തതാണ്. ചിത്രത്തിലെ പാട്ടുകൾ ഒരുക്കാൻ പതിനഞ്ചുദിവസമാണ് വേണ്ടിവന്നത്. ഞാനും സംവിധായകൻ ശിവയും പുറത്തിറങ്ങാതെ ഹോട്ടൽ മുറിയിൽത്തന്നെ അടച്ചിരുന്നാണ് പാട്ടുകൾ ഒരുക്കിയത്. എന്റെ ഭാര്യയായ ഐഷയാണ് ‘ഖുഷി’യിലെ പ്രണയം നിറഞ്ഞ ഗാനങ്ങൾ ഒരുക്കാൻ പ്രചോദനമായത്. നമുക്ക് ഒത്തുചേർന്ന് സെപ്തംബർ ഒന്നിന് തീയേറ്ററുകളിൽ പ്രണയവും സംഗീതവും ആഘോഷിക്കാം. ഹിഷാം പറഞ്ഞു.

‘മജിലി’, ‘ടക്ക് ജഗദീഷ്’ തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ ശിവ നിർവാണയാണ് ‘ഖുഷി’യുടെ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. നവീൻ യേർനേനി, രവിശങ്കർ എലമഞ്ചിലി എന്നിവരാണ് നിർമ്മാണം. ജയറാം, സച്ചിൻ ഖേദേക്കർ, മുരളി ശർമ്മ ലക്ഷ്മി, അലി, രോഹിണി, വെണ്ണേല കിഷോർ, രാഹുൽ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാർ എന്നിവരാണ് മറ്റ് താരങ്ങൾ.

മേക്കപ്പ്: ബാഷ, കോസ്റ്റ്യൂം ഡിസൈനർമാർ: രാജേഷ്, ഹർമൻ കൗർ, പല്ലവി സിംഗ്, കല: ഉത്തര കുമാർ, ചന്ദ്രിക, സംഘട്ടനം: പീറ്റർ ഹെയിൻ, കോ റൈറ്റർ: നരേഷ് ബാബു പി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ദിനേശ് നരസിംഹൻ, എഡിറ്റർ: പ്രവിൻ പുടി, ഗാനരചന, നൃത്തസംവിധാനം: ശിവ നിർവാണ, സംഗീതം: ഹിഷാം അബ്ദുൽ വഹാബ്, ഡിഐ, സൌണ്ട് മിക്സ്: അന്നപൂർണ്ണ സ്റ്റുഡിയോ, വിഎഫ്എക്സ് മാട്രിക്സ്, പ്രൊഡക്ഷൻ ഡിസൈനർ: ജയശ്രീ ലക്ഷ്മിനാരായണൻ, സിഇഒ: ചെറി, ഡിഒപി: ജി മുരളി, പിആർഒ: ജിഎസ്കെ മീഡിയ, ആതിര ദിൽജിത്ത്, പബ്ലിസിറ്റി: ബാബാ സായി, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ

Previous Post

സെയ്ഫ് അലി ഖാൻ ‘ഭൈര’യാവുന്നു; ‘ദേവര’യിലെ ക്യാരക്റ്റർ പോസ്റ്റർ പുറത്തുവിട്ട്‌ ജൂനിയർ എൻടിആർ

Next Post

സപ്ലൈകോ ഓണം ഫെയർ 18 മുതൽ

Related Posts

ഇരട്ടിയല്ല,-നാലിരട്ടി-മധുരം
CINEMA

ഇരട്ടിയല്ല, നാലിരട്ടി മധുരം

October 6, 2024
86
നാല്-ഗെറ്റപ്പുകളിൽ-വരുൺ-തേജ്‌;-‘മട്ക’യുടെ-ടീസർ-പുറത്ത്
CINEMA

നാല് ഗെറ്റപ്പുകളിൽ വരുൺ തേജ്‌; ‘മട്ക’യുടെ ടീസർ പുറത്ത്

October 5, 2024
66
ആരാധകർ-ദൈവങ്ങൾ;-ആശുപത്രി-വിട്ടശേഷം-ആദ്യപ്രതികരണവുമായി-രജനികാന്ത്
CINEMA

ആരാധകർ ദൈവങ്ങൾ; ആശുപത്രി വിട്ടശേഷം ആദ്യപ്രതികരണവുമായി രജനികാന്ത്

October 5, 2024
60
ജോജു-ജോർജിന്റെ-ആദ്യ-സംവിധാന-സംരംഭം;-‘പണി’യുടെ-റിലീസ്-ഡേറ്റ്-പുറത്ത്
CINEMA

ജോജു ജോർജിന്റെ ആദ്യ സംവിധാന സംരംഭം; ‘പണി’യുടെ റിലീസ് ഡേറ്റ് പുറത്ത്

October 5, 2024
87
രജനികാന്ത്-ചിത്രം-വേട്ടയ്യന്റെ-കേരളത്തിലെ-ബുക്കിംഗ്-ഒക്‌ടോബർ-ആറ്‌-മുതൽ
CINEMA

രജനികാന്ത് ചിത്രം വേട്ടയ്യന്റെ കേരളത്തിലെ ബുക്കിംഗ് ഒക്‌ടോബർ ആറ്‌ മുതൽ

October 5, 2024
33
ജോഷി-മാത്യുവിന്റെ-ദൈവത്താൻകുന്ന്-ഷൂട്ടിംഗ്-ആരംഭിച്ചു
CINEMA

ജോഷി മാത്യുവിന്റെ ദൈവത്താൻകുന്ന് ഷൂട്ടിംഗ് ആരംഭിച്ചു

October 5, 2024
35
Next Post
സപ്ലൈകോ-ഓണം-ഫെയർ-18-മുതൽ

സപ്ലൈകോ ഓണം ഫെയർ 18 മുതൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.