തൃത്താല> പ്രതിയുടെ 60,000 രൂപയുടെ പേന കൈവശപ്പെടുത്തിയ എസ്എച്ച്ഒയ്ക്കെതിരെ നടപടി. പാലക്കാട് തൃത്താല പൊലീസ് സ്റ്റേഷനിലാണ് സംഭവം. കാപ്പ നടപടികൾക്കു വേണ്ടി സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ ഞാങ്ങാട്ടിരി സ്വദേശി ഫൈസലിന്റെ മോണ്ട് ബ്ലാങ്ക് പേനയാണ് എസ്എച്ച്ഒ വിജയകുമാർ കൈവശപ്പെടുത്തിയത്.
എസ്എച്ച്ഒക്കെതിരെ വകുപ്പുതല നടപടിക്ക് ശിപാർശ നൽകിയതായി ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ഗുരുതര കൃത്യവിലോപം എസ്എച്ച്ഒയുടെ ഭാഗത്തുനിന്ന് ഉണ്ടായതായാണ് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ട്.