കൊൽക്കത്ത
ബംഗാളിൽ മുതിർന്ന മലയാളി ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ. പി ബി സലിം പൊതുഭരണ മികവിനുള്ള മുഖ്യമന്ത്രിയുടെ അവാർഡിന് അർഹനായി. ആഗസ്ത് 15ന് മുഖ്യമന്ത്രി മമത ബാനർജി അവാർഡ് കൈമാറി. 2001 ബാച്ചിലുള്ള അദ്ദേഹം മുഖ്യമന്ത്രിയുടെ ഓഫീസിൽ മോണിട്ടറിങ് കോ ഓർഡിനേഷൻ സെക്രട്ടറി, ബംഗാൾ പവർ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ എന്നീ പദവികൾ വഹിക്കുന്നുണ്ട്. നേരത്തേ കോഴിക്കോട് കലക്ടറായി പ്രവർത്തിച്ചിട്ടുണ്ട്.















