തിരുവനന്തപുരം
കയർ, കശുവണ്ടി തൊഴിലാളികളുടെ ഈ വർഷത്തെ ബോണസ് തീരുമാനിച്ചു. കയർ തൊഴിലാളികൾക്ക് ഓണം/ ക്രിസ്മസ് ഫൈനൽ ബോണസ് 30.34 ശതമാനമാണ്. തൊഴിലാളിയുടെ ആകെ വരുമാനത്തിന്റെ 20 ശതമാനം ബോണസും 10.34 ശതമാനം ഇൻസെന്റീവും ഉൾപ്പെടെയാണിത്.
കശുവണ്ടി തൊഴിലാളികളുടെ ഓണം ബോണസ് 20 ശതമാനവും ഇൻസെന്റീവ് 10,000 രൂപയുമാണ്. തൊഴിൽമന്ത്രി വി ശിവൻകുട്ടിയുടെയും വ്യവസായ മന്ത്രി പി രാജീവിന്റെ സാന്നിധ്യത്തിൽ ചേർന്ന വ്യവസായ ബന്ധസമിതി യോഗത്തിലാണ് തീരുമാനം. ലേബർ കമീഷണർ ഡോ. കെ വാസുകി, അഡീഷണൽ ലേബർ കമീഷണർ കെ ശ്രീലാൽ എന്നിവരും തൊഴിലാളി, തൊഴിലുടമാ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.