പുതുപ്പള്ളി> വികസന സംവാദത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടിനൽകാതെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പുതുപ്പള്ളി മണ്ഡലത്തിന്റെ വികസനത്തെക്കുറിച്ച് പരസ്യ സംവാദത്തിന് തയ്യാറാണോയെന്ന എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസിന്റെ വെല്ലുവിളിയെകുറിച്ച് വാർത്താസമ്മേളനത്തിലെ ചോദ്യത്തിന് കൃത്യമായ മറുപടി തരാൻ പ്രതിപക്ഷ നേതാവ് തയ്യാറായില്ല.
സംവാദവിഷയം നേതൃത്വം തീരുമാനിക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി പറഞ്ഞിട്ടുണ്ടെന്ന് മാധ്യമപ്രവർത്തകർ സൂചിപ്പിച്ചപ്പോഴായിരുന്നു പ്രതിപക്ഷ നേതാവിന്റെ ഉരുണ്ടുകളി. എൽഡിഎഫ് സ്ഥാനാർഥിയോ നേതാക്കളോ അല്ല തങ്ങളുടെ അജൻഡ തീരുമാനിക്കുകയെന്നും വി ഡി സതീശൻ പറഞ്ഞു.
കിടങ്ങൂർ പഞ്ചായത്തിലെ യുഡിഎഫ്– ബിജെപി സഖ്യവിഷയത്തിൽ കേരള കോൺഗ്രസ് നടപടിയെടുത്തു. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് പിന്നാലെ രാജിവയ്ക്കണമെന്ന് യുഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ തീരുമാനമുണ്ടാകാത്ത സാഹചര്യത്തിൽ ഇവരെ പാർടി പുറത്താക്കിയെന്നും വി ഡി സതീശൻ പറഞ്ഞു.