തിരുവനന്തപുരം> മനുസ്മൃതിയെ പുതിയ രൂപത്തിൽ എഴുതി തയാറാക്കി ഇന്ത്യൻ ഭരണഘടനയാക്കിമാറ്റുമോ എന്ന ഭീഷണി നിലനിൽക്കുന്നുണ്ടെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ധീരദേശാഭിമാനികളുടെ പ്രതിനിധികൾ ഒരുമിച്ചിരുന്ന് ചർച്ച ചെയ്ത് രൂപം നൽകിയ ഭരണഘടയ്ക്ക് മനുസ്മൃതി പകരംവയ്ക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യദിനത്തിൽ എകെജി സെന്ററിൽ പതാക ഉയർത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർന്ന് അദ്ദേഹം ഭരണഘടനാ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. കേന്ദ്രകമ്മിറ്റിയംഗം എ കെ ബാലൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം വിജയകുമാർ, ബിജു കണ്ടക്കൈ തുടങ്ങിയവർ പങ്കെടുത്തു.