കൊല്ലം> പത്തനാപുരത്ത് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഭര്‍ത്താവ് ഗണേശനെ നാട്ടുകാര്‍ പിടിച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു
ഗുരുതരമായി പരിക്കേറ്റ പത്തനാപുരം കടശേരി സ്വദേശി രേവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒന്‍പത് മാസം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. ദാമ്പത്യപ്രശ്നങ്ങളെ തുടര്‍ന്ന് മൂന്ന് മാസമായി ഇവര്‍ അകന്നു കഴിയുകയായിരുന്നു.മലപ്പുറം സ്വദേശിയാണ് ഗണേശന്.
ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് ഗണേശന് ദിവസങ്ങള്‍ക്ക് മുന്‍പ് പത്തനാപുരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവരോടും സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് നിര്‍ദേശിച്ചു.
എന്നാല്‍, ഗണേശിനൊപ്പം പോകാന്‍ താത്പര്യമില്ലെന്ന് യുവതി പൊലീസിനെ അറിയിച്ചു. സ്റ്റേഷനില്‍ നിന്ന് മടങ്ങുന്നതിനിടെ പിന്നില്‍ നിന്നെത്തിയ ഗണേശന് കത്തിയുമായി യുവതിയുടെ കഴുത്തറുക്കാന്‍ ശ്രമിക്കുകയായിരുന്നു.