ചെന്നൈ
ജനവിരുദ്ധ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരായ പോരാട്ടം ശക്തിപ്പെടുത്താനും വർഗീയതയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുക്കാനും ആഹ്വാനം ചെയ്ത് ബെഫി ദേശീയ സമ്മേളനം ചെന്നൈയിൽ സമാപിച്ചു. മൂന്ന് ദിവസങ്ങളായി റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിൽ നൂറോളം പ്രതിനിധികൾ സംസാരിച്ചു. കേരളത്തിൽനിന്നും എൻ സനിൽബാബു, വിനീത വിനോദ്, കെ ടി അനിൽകുമാർ, ജെറിൻ കെ ജോൺ, തുഷാര എസ് നായർ, സി ജയരാജ്, എസ്ബിഎസ് പ്രശാന്ത് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ദേബാശിഷ് ബസു ചൗധരി മറുപടി പറഞ്ഞു. സിഐടിയു ദേശീയ സെക്രട്ടറി ആർ കരുമലൈയാൻ, ആശിഷ്സെൻ ശതാബ്ദി പ്രഭാഷണം നടത്തി.
വനിതാ ബാങ്ക് ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുക, താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ഗ്രാമീണ ബാങ്കുകളെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, റിസർവ് ബാങ്കിന്റെ സ്വയം ഭരണാവകാശം പരിരക്ഷിക്കുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.
ഭാരവാഹികൾ: എസ് എസ് അനിൽ (പ്രസിഡന്റ്, കേരളം), ദേബാശിഷ് ബസു ചൗധുരി (ജനറൽ സെക്രട്ടറി, പശ്ചിമ ബംഗാൾ), സന്ദീപ് പാൽ (ട്രഷറർ, പശ്ചിമ ബംഗാൾ). വൈസ് പ്രസിഡന്റുമാർ: ജയ്ദീപ് ദാസ് ഗുപ്ത, ആർ അജയകുമാർ, സി രാജീവൻ (കേരളം), സജി ഒ വർഗീസ് (കേരളം), രഞ്ജൻ രാജ്, പ്രദീപ് ശർമ, പി എസ് സുനിൽ രാജ്, സെക്രട്ടറിമാർ: മനോദീപ് ഘോഷ്, എസ് ഹരി റാവു. ജോയിന്റ് സെക്രട്ടറിമാർ: പി എച്ച് വിനീത (കേരളം), എം വി ഹരീഷ് ബാബു, ബിപുൽ ബാനർജി, സ്വപ്നിൽ കൊണ്ടിൽക്കർ, ഭൻവർലാൽ കാർവാസാ, നരേന്ദ്രേ നായക്, വൈ അശ്വത്.
കേരളത്തിൽനിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങൾ: എൻ സനിൽബാബു (കനറാ ബാങ്ക്), കെ ടി അനിൽകുമാർ (കേരളാ ബാങ്ക്), ജെറിൻ കെ ജോൺ (കാത്തലിക് സിറിയൻ ബാങ്ക്), എം ബിനു (യൂണിയൻ ബാങ്ക്).
കേരളത്തിൽനിന്നുള്ള ജനറൽ കൗൺസിൽ അംഗങ്ങൾ: സി ജയരാജ് (എസ്ബിഐ), പി രാജേഷ് (കേരളാ ഗ്രാമീൺ ബാങ്ക്), കെ പി ഷാ (കേരളാ ബാങ്ക്), പി എം സോന (സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ), എസ് അനിൽ (എച്ച്ഡിഎഫ്സി ബാങ്ക്), ജി സതീഷ് (ബാങ്ക് ഓഫ് ബറോഡ), എസ്ബിഎസ് പ്രശാന്ത് (റിസർവ് ബാങ്ക് ), കെ ദീപക് (കനറാ ബാങ്ക്).