പാരിസ്> പിഎസ്ജി വിടുമെന്നുറപ്പിച്ച സൂപ്പർതാരം നെയ്മർ ഇനി സൗദി പ്രോ ലീഗിൽ കളിക്കും. അൽ ഹിലാൽ ക്ലബുമായി 98.5 മില്യൻ ഡോളറിന് താരം കരാറിലെത്തി. രണ്ട് വർഷത്തേക്കാണ് കരാർ.
പിഎസ്ജി വിടാൻ തീരുമാനിച്ച നെയ്മാർ ബാഴ്സലോണയിലേക്ക് തിരികെ പോകുമെന്ന് വാർത്തകളുണ്ടായിരുന്നു. 2017ൽ ലോക ഫുട്ബോളിലെ സർവകാല റെക്കോഡ് തുകയ്ക്കാണ് ബ്രസീലുകാരൻ ബാഴ്സയിൽ നിന്ന് പിഎസ്ജിയിലേക്ക് എത്തിയത്. 2021 കോടി രൂപയായിരുന്നു പ്രതിഫലം.
ഫ്രഞ്ച് ക്ലബ്ബിനായി 173 മത്സരത്തിൽനിന്ന് 118 ഗോളും 77 അവസരങ്ങളും ഒരുക്കി. എന്നാൽ, പരിക്ക് ഇടയ്ക്കിടെ തളർത്തി. പാരിസ് ആരാധകരുടെ പരസ്യമായ പ്രതിഷേധത്തിനും പലപ്പോഴായി പാത്രമായി. ഇതും ടീം വിടാനുള്ള കാരണത്തിന് പിറകിലുണ്ട്.















