കൊച്ചി> നിരഞ്ജ് മണിയൻപിള്ളയെ നായകനാക്കി സാജൻ ആലുംമൂട്ടിൽ സംവിധാനം ചെയ്ത സാമൂഹിക ആക്ഷേപഹാസ്യ ചിത്രമാണ് “വിവാഹ ആവാഹനം”.
ചാന്ദ് സ്റ്റുഡിയോ, കാർമിക് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ മിഥുൻ ആർ ചന്ദ്, സാജൻ ആലുംമൂട്ടിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കഴിഞ്ഞവർഷം തിയേറ്റുകളില് എത്തിയ സിനിമ ഒ.ടി.ടി റിലീസായി. എച്ച് ആര് എന്ന ഒ.ടി.ടി പ്ലാറ്റ്ഫോം വഴിയാണ് ചിത്രത്തിൻ്റെ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. അജു വർഗീസ്, പ്രശാന്ത് അലക്സാണ്ടർ, സുധി കോപ്പാ, സാബുമോൻ, സന്തോഷ് കീഴാറ്റൂർ, രാജീവ് പിള്ള, ബാലാജി ശർമ, ഷിൻസ് ഷാൻ, ഫ്രാങ്കോ, സ്മൃതി, നന്ദിനി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.















