കൊച്ചി> സ്പീക്കർ എ എൻ ഷംസീറിന്റെ പ്രസംഗത്തിനെതിരെ എൻഎസ്എസ് നടത്തിയ നാമജപയാത്രയിൽ പങ്കെടുത്തവർക്കെതിരെ കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. തിരുവനന്തപുരം താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയൻ നടത്തിയ നാമജപയാത്രയിൽ പങ്കെടുത്തവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികൾ നാലാഴ്ചത്തേക്കാണ് സ്റ്റേ ചെയ്തത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഎസ്എസ് വൈസ് പ്രസിഡന്റ് എം സംഗീത്കുമാർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് രാജാ വിജയരാഘവന്റെ ഉത്തരവ്. ആഗസ്ത് രണ്ടിനാണ് നാമജപയാത്ര നടത്തിയത്.