കോട്ടയം > പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറത്തിറങ്ങി. സെപ്റ്റംബർ 5 ന് നടക്കുന്ന തെരഞ്ഞെടുപ്പിന് ഇന്നു മുതൽ ആഗസ്റ്റ് 17 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. നാമനിർദേശ പത്രികകളുടെ സൂഷ്മപരിശോധന ആഗസ്റ്റ് 18ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 21 ആണ്.
രാവിലെ ഏഴു മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് പോളിങ്. സെപ്റ്റംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍. പോളിങ് ശതമാനം ഉയർത്തുന്നതിനൊപ്പം, പരമാവധി പുതിയ വോട്ടർമാരെ പോളിംങ് ബൂത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ഭിന്നശേഷി സൗഹൃദ ബൂത്തുകളും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചുള്ള ഹരിത ബൂത്തുകളും തെരഞ്ഞെടുപ്പിനായി ഒരുക്കും.