തിരുവനന്തപുരം> പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസിന് ഭയപ്പാടും വേവലാതിയും ഉത്കണ്ഠയുമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്. പാര്‍ട്ടിക്ക് മെച്ചപ്പെട്ട സ്ഥാനാര്‍ഥി ഉണ്ടാകുമെന്നും സിപിഐ എമ്മിന്റെ കാര്യം സിപിഐ എം തീരുമാനിക്കുമെന്നും ധൃതിയും വേവലാതിയും തങ്ങള്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന് സാഹചര്യം ആരാഞ്ഞില്ല. വിവിധ പാര്‍ട്ടികളുമായി തീയതിയുടെ കാര്യത്തില്‍ കൂടിയാലോചന നടന്നില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് തീയതിയില്‍ തെറ്റൊന്നുമില്ലെന്നും ജയരാജന് പറഞ്ഞു.