തിരുവനന്തപുരം> എഐ ക്യാമറ സ്ഥാപിക്കാൻ കെൽട്രോൺ എസ്റ്റിമേറ്റ് തയ്യാറാക്കിയത് കൃത്യമായ മാനദണ്ഡങ്ങളോടെയാണെന്ന് മന്ത്രി പി രാജീവ് നിയമസഭയിൽ പറഞ്ഞു. എഐ ക്യാമറകൾക്കും സാമഗ്രികൾക്കമുള്ള വില മാർക്കറ്റ് വിലയെക്കാൾ 30- 35 ശതമാനം കുറവാണ്. ഉൽപ്പാദന ചെലവ് മുതൽ മുടക്കുന്ന മൂലധനം ആറര വർഷത്തിനുശേഷമാണ് പൂർണമായും തിരികെ ലഭിക്കുമെന്നതിനാൽ തുകയ്ക്കുള്ള പലിശ, മറ്റ് സാമ്പത്തിക ചെലവുകൾക്കുള്ള ബാധ്യത, കെൽട്രോണിന് ലഭിക്കേണ്ട ലാഭവിഹിതം തുടങ്ങിയ മാനദണ്ഡങ്ങളനുസരിച്ചാണ് ഉൽപ്പന്നത്തിന്റെ വില നിർണയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.