കൊച്ചി> വാരപ്പെട്ടിയിൽ ഓണത്തിന് വിളവെടുക്കാൻ പാകമായ 406 നേന്ത്രവാഴകൾ കെഎസ്ഇബി അധികൃതർ വെട്ടിനശിപ്പിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷന് വിശദീകരണം തേടി. 15 ദിവസത്തിനകം കെഎസ്ഇബി ചെയർമാൻ വിഷയത്തിൽ വിശദീകരണം നൽകണമെന്നാണ് ആവശ്യപ്പെട്ടത്.
220 കെവി ടവർലൈനിന്റെ അടിയിൽ നിന്ന ഇളങ്ങവം കാവുംപുറം തോമസിന്റെ കുലച്ച വാഴകളാണ് കെഎസ്ഇബി അധികൃതർ കഴിഞ്ഞ വെള്ളിയാഴ്ച വെട്ടിമാറ്റിയത്. ഞായറാഴ്ച കൃഷിയിടത്തിൽഎത്തിയപ്പോഴാണ് വാഴകൾ വെട്ടിക്കളഞ്ഞ വിവരം അറിയുന്നത്. മുൻകൂട്ടി നോട്ടീസ് നൽകാതെയാണ് വാഴ വെട്ടിയത്.