തിരുവനന്തപുരം> പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ നിയമസഭ സമ്മേളനം വെട്ടി ചുരുക്കി. നാളെ പിരിയുന്ന നിയമസഭ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം വീണ്ടും ചേരും. സെപ്തംബർ 11 മുതൽ 14 വരെയാകും സമ്മേളിക്കുക.
ഇന്ന് ചേർന്ന നിയമസഭ കാര്യോപദേശക സമിതിയാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഈ മാസം 24 വരെ സഭ ചേരാനായിരുന്നു മുൻ തീരുമാനം. സെപ്തംബർ 5നാണ് പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പ് .