സ്റ്റോക്ക്ഹോം
സ്വീഡനിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ട്രെയിൻ പാളംതെറ്റി. കിഴക്കൻ സ്വീഡനിലാണ് നൂറിലധികം യാത്രികരുമായി പോയിരുന്ന ട്രെയിൻ പാളംതെറ്റിയത്. മഴയിൽ റെയിൽപ്പാത ഭാഗികമായി ഒലിച്ചുപോകുകയായിരുന്നു. വിമാനങ്ങളും ട്രെയിനുകളും നിർത്തിവച്ചു.















