ഇസ്ലാമാബാദ്
തോഷാഖാന കേസിൽ മൂന്നുവർഷം തടവ് വിധിച്ച വിചാരണ കോടതി വിധിക്കെതിരെ ഇസ്ലാമാബാദ് ഹൈക്കോടതിയിൽ അപ്പീൽ നൽകി പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. വിചാരണ കോടതി ഉത്തരവ് പക്ഷപാതപരവും നീതിന്യായവ്യവസ്ഥയെ പരിഹസിക്കുന്നതുമാണെന്ന് അപ്പീലിൽ പറയുന്നു. പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച വിദേശ സമ്മാനങ്ങൾ വിറ്റ് കാശാക്കിയെന്നാണ് കേസില്.















