ന്യൂഡൽഹി> കഴിഞ്ഞ അഞ്ച് വർഷം കേരളത്തിന് നൽകിയ കേന്ദ്ര നികുതിവിഹിതത്തിൽ വൻകുറവ് വരുത്തിയെന്ന് രാജ്യസഭയിൽ സമ്മതിച്ച് ധനമന്ത്രാലയം. 2018– 19ൽ കേന്ദ്രത്തിൽനിന്ന് നികുതിവിഹിതമായി കേരളത്തിന് 19038.17 കോടി രൂപ ലഭിച്ചെങ്കിൽ 2022– 23ൽ ഇത് 18260.68 കോടി രൂപയായി വെട്ടിക്കുറച്ചു. ജോൺ ബ്രിട്ടാസിന് രാജ്യസഭയിൽ ധനസഹമന്ത്രി പങ്കജ് ചൗധരി നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം അഞ്ച് വർഷത്തിൽ തമിഴ്നാടിന് 8,000 കോടി രൂപയും ഉത്തർപ്രദേശിന് 33,000 കോടി രൂപയും ബംഗാളിന് 16,000 കോടി രൂപയും കേന്ദ്രം വർധിപ്പിച്ചു നൽകി. ഇതുപോലെ, കർണാടക ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രവിഹിതം കൂട്ടിയെന്നും മറുപടിയിൽ പറയുന്നു.