തിരുവനന്തപുരം> പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെ നേരിടാൻ സിപിഐ എം സജ്ജമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. അപ്രതീക്ഷിതമായി വേഗത്തില് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു എന്നതില് വേവലാതിയും അങ്കലാപ്പും സിപിഐഎമ്മിന് ഇല്ല. താഴെ തലംവരെയുള്ള എല്ലാ സംഘടനാ മിഷനറികളും ഫലപ്രദമായി ഇതിനകം തന്നെ പ്രവര്ത്തനം ആരംഭിച്ചിട്ടുണ്ടെന്നും എം വി ഗോവിന്ദന് പറഞ്ഞു.
സിപിഎ എമ്മും എൽഡിഎഫും ഏതുസമയത്ത് തെരഞ്ഞെടുപ്പ് നടത്താന് തീരുമാനിച്ചാലും അതിനെ നേരിടാന് തയ്യാറാണ്. സ്ഥാനാര്ഥിയെ പെട്ടെന്നുതന്നെ തീരുമാനിക്കും. സഹതാപമല്ല, രാഷ്ട്രീയമാണ് ചർച്ചയാവുക. രാഷ്ട്രീയമാണ് ചർച്ചയാവുകയെന്ന് പ്രതിപക്ഷവും വ്യക്തമാക്കിയിട്ടുണ്ട്. സര്ക്കാരിന്റെ വികസന പ്രക്രിയയെ തുരങ്കംവയ്ക്കുന്ന പ്രതിപക്ഷ രാഷ്ട്രീയത്തെ തുറന്നുകാട്ടുന്ന ഏറ്റവും ഫലപ്രദമായ തെരഞ്ഞെടുപ്പ് പ്രചാരണമായിരിക്കും പുതുപ്പള്ളിയില് നടക്കുകയെന്നും അദ്ദേഹം പറഞ്ഞു.