കൊച്ചി> കൊച്ചി അമൃത ആശുപത്രിയിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി . എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ കോഴ്സിനു പഠിക്കുന്ന കോതമംഗലം സ്വദേശിനിയായ മീനു മനോജ് (22) ആണ് മരിച്ചത്.
ഹോസ്റ്റൽ റൂമിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. കഴിഞ്ഞ ദിവസം പരീക്ഷാഫലം പുറത്തുവന്നിരുന്നു. അതിൽ മീനു പരാജയപ്പെട്ടിരുന്നു. ഇതിന്റെ നിരാശയിൽ ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. ഒരു വർഷത്തെ കോഴ്സിനാണ് പെൺകുട്ടി ചേർന്നിരുന്നത്.