തിരുവനന്തപുരം > യൂക്കോ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആയി കെ ജി മുരളിയെയും (തിരുവനന്തപുരം), ജനറൽ സെക്രട്ടറി ആയി എസ് മനുപ്രസാദിനെയും (കൊയ്തൂർക്കോണം) തെരഞ്ഞെടുത്തു. ട്രഷറർ: കെ സി കാർത്തിക നായർ (തിരുവനന്തപുരം), വനിതാ സബ് കമ്മിറ്റി കൺവീനർ: ദീപ വാസുദേവൻ (തൃശൂർ). വൈസ് പ്രസിഡന്റുമാർ, കെ ശശികുമാർ (കണ്ണൂർ), എസ് അനുലക്ഷ്മി (ബാലരാമപുരം), അസി.സെക്രട്ടറിമാർ: അഖിൽ എം നായർ (കൊയ്തൂർക്കോണം), ടി വിനീഷ് (കരുനാഗപ്പള്ളി), അഡ്വൈസർ: മാവൂർ വിജയൻ (കോഴിക്കോട്). ബാങ്ക് സ്വകാര്യവൽക്കരണ നീക്കം ഉപേക്ഷിക്കണമെന്നും ആവശ്യത്തിന് ജീവനക്കാരെ നിയമിച്ച് പൊതുജനങ്ങൾക്ക് നൽകുന്ന സേവനം മെച്ചപ്പെടുത്തി പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്തണമെന്നും സംസ്ഥാന സമ്മേളനം കേന്ദ്രസർക്കാറിനോടും ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനോടും ആവശ്യപ്പെട്ടു.
ബെഫി സംസ്ഥാന ജനറൽ സെക്രട്ടറി എൻ സനിൽ ബാബു സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു.
തിരുവനന്തപുരം ബെഫി സെന്ററിൽ സംസ്ഥാന പ്രസിഡന്റ് കെ ജി മുരളി പതാക ഉയർത്തി. പ്രതിനിധി സമ്മേളനം ബെഫി സംസ്ഥാന ജനറൽ സെക്രട്ടറി എൻ സനിൽ ബാബു ഉദ്ഘാടനം ചെയ്തു. ബാങ്കിംഗ് മേഖലയുടെ പൊതുമേഖലാ സ്വഭാവവും ജനോന്മുഖതയും ബോധപൂർവം നഷ്ടപ്പെടുത്തി സമ്പൂർണ്ണ സ്വകാര്യവൽക്കരണത്തിന് കളമൊരുക്കുന്ന നീക്കങ്ങൾക്കെതിരെ ബാങ്ക് ജീവനക്കാരും പൊതുജനങ്ങളും ജാഗ്രതയോടെ പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.
യൂക്കോ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ദിശങ്കർ സെൻ ഗുപ്ത മുഖ്യ പ്രഭാഷണം നടത്തി. സ്റ്റേറ്റ് ബാങ്ക് റിട്ടയറീസ് ഫോറം ജനറൽ സെക്രട്ടറി പി വി ജോസ്, യൂക്കോ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ അസി. സെക്രട്ടറി എസ് ബാബു എന്നിവർ അഭിവാദ്യം ചെയത് സംസാരിച്ചു. കെ ജി മുരളി അധ്യക്ഷനായി. ബെഫി സംസ്ഥാന വൈസ് പ്രസിഡന്റ് കെ ഹരികുമാർ സ്വാഗതം ആശംസിച്ചു.
പ്രതിനിധി സമ്മേളനത്തിൽ യൂക്കോ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ ജി മധുസൂദനൻ റിപ്പോർട്ടും ട്രഷറർ വി പത്മനാഭൻ കണക്കുകളും അവതരിപ്പിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ എസ് മനുപ്രസാദ് നന്ദി പറഞ്ഞു. മണിപ്പൂർ വിഷയത്തിൽ മാവൂർ വിജയൻ സ്കിറ്റ് അവതരിപ്പിച്ചു. വിരമിച്ച ജീവനക്കാരെ ആദരിക്കുന്ന ചടങ്ങും സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.
ബാങ്ക് സ്വകാര്യവത്കരണ നീക്കം ഉപേക്ഷിക്കുക, ബാങ്കുകളിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക; അപ്രന്റീസുമാരെ നിയമിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരം സ്റ്റാറ്റിയൂട്ടറി പെൻഷൻ പദ്ധതി നടപ്പിലാക്കുക, പെൻഷൻ പരിഷ്കരിക്കുക, മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കുക എന്നീ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.