ചങ്ങനാശേരി > മിത്ത് വിവാദത്തിലും നാമജപഘോഷയാത്രയിൽ പങ്കെടുത്തവർക്കെതിരെ കേസെടുത്ത വിഷയത്തിലും നിയമപരമായ മാർഗങ്ങളുമായി മുന്നോട്ടുപോകുമെന്ന് എൻഎസ്എസ്. പെരുന്നയിലെ ആസ്ഥാനത്ത് ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിന് ശേഷം വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
ശ്വാസികളുടെ വേദനയ്ക്ക് പരിഹാരമാകുന്ന പ്രതികരണങ്ങൾബന്ധപ്പെട്ടവരിൽനിന്ന് ഉണ്ടായിട്ടില്ല. പ്രശ്നം കൂടുതൽവഷളാക്കാതെ സർക്കാർ ഇക്കാര്യത്തിൽ ഉടനടി നടപടിയെടുക്കണമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻനായർപ്രസ്താവനയിൽപറഞ്ഞു. പ്രത്യക്ഷ സമരപരിപാടികൾനടത്തുമെന്നാണ് നേരത്തേ എൻഎസ്എസ് പറഞ്ഞിരുന്നത്. ഇതുസംബന്ധിച്ച ചർച്ചകൾ ഡയറക്ടർ ബോർഡിൽ ഉണ്ടാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും നിയമപരമായ മാർഗങ്ങളിലൂടെ നീങ്ങുമെന്ന പ്രസ്താവനയിൽ കാര്യങ്ങൾ അവസാനിപ്പിക്കുകയായിരുന്നു.