കൊച്ചി > ആലുവയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ വീട് സ്പീക്കർ എ എൻ ഷംസീർ സന്ദർശിച്ചു. കുട്ടിയുടെ മരണത്തിൽ അനുശോചനം അറിയിച്ച സ്പീക്കർ പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുവാനാവശ്യമായ സഹായങ്ങൾ നൽകുമെന്നും കുടുംബാംഗങ്ങൾക്ക് ഉറപ്പ് നൽകി. ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും സ്പീക്കർ പറഞ്ഞു.
സർക്കാർ കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായത്തിന് ഉത്തരവിട്ടിരുന്നു. മന്ത്രിമാരായ പി രാജീവ്, കെ രാധാകൃഷ്ണൻ, എം ബി രാജേഷ് എന്നിവർ ചേർന്ന് മാതാപിതാക്കൾക്ക് കൈമാറിയിരുന്നു.ഇന്നലെ വൈകിട്ട് കുട്ടിയുടെ വീട്ടിലെത്തിയാണ് ഉത്തരവ് കൈമാറിയത്.ജില്ലാ കളക്ടറുടെ അക്കൗണ്ടിലെത്തുന്ന തുക കുട്ടിയുടെ മാതാപിതാക്കളുടെ ജോയിന്റ് അക്കൗണ്ടിലേക്ക് നൽകും.