കോഴിക്കോട്> സ്ത്രീകളെ ലൈംഗിക ചൂഷണത്തിനായി കടത്തുന്ന റാക്കറ്റിന്റെ കണ്ണിയായ ലീഗ് പ്രവർത്തകനെതിരെ പരാതി. കോഴിക്കോട് സ്വദേശിയായ ബദറു കൈതപ്പെയിലിനെതിരെയാണ് ചങ്ങനാശേരി സ്വദേശിയായ വീട്ടമ്മയാണ് പരാതിയുമായി രംഗത്തെത്തിയത്. സെക്സ് വർക്കിനായി 22- 23 വയസ് പ്രായമുള്ള പെൺകുട്ടികളെ വിദേശത്തേയക്ക് അയച്ചാൽ മികച്ച വരുമാനം ഉണ്ടാക്കാമെന്ന് ബദറു വാഗ്ദാനം ചെയ്തതായി പരാതിയിൽ പറയുന്നു.
യുഡിഎഫിലെ ഉന്നത നേതാക്കൾക്കൊപ്പമുള്ള ബദറു കൈതപ്പൊയിലിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തായി. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുസ്ലീം ലീഗ് നേതാക്കളായ കെ എം ഷാജി, പി കെ ഫിറോസ് എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.