നെയ്യാറ്റിൻകര > ധനുവച്ചപുരം കോളേജ് കേന്ദ്രീകരിച്ച് ആർഎസ്എസ് ക്രിമിനൽസംഘം നടത്തുന്ന അക്രമപ്രവർത്തനം അവസാനിപ്പിക്കണമെന്ന് സിപിഐ എം നെയ്യാറ്റിൻകര ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇത് ഇവർ കുറച്ച് കാലമായി നടത്തുകയാണ്. കോളേജ് വളപ്പിൽപ്രവർത്തിക്കുന്ന കാര്യാലയവും, ഇടിമുറിയും ഉടൻപൂട്ടാൻ കോളേജധികൃതർ തയാറാകണം. വ്യാഴം രാത്രി റിട്ട. എസ്ഐയുടെ വീട്ടിൽ കൊലവിളിയുമായെത്തിയ സംഘത്തെയാകെയും നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും സിപിഐ എം നെയ്യാറ്റിൻകര ഏരിയാ സെക്രട്ടറി ടി ശ്രീകുമാർ ആവശ്യപ്പെട്ടു.