തിരുവനന്തപുരം > സംസ്ഥാന ന്യൂനപക്ഷ കമീഷൻ ചെയർമാനായി അഡ്വ. എ എ റഷീദിനെ നിയമിച്ചു. സിപിഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായ റഷീദ് എസ്എഫ്ഐയിലുടെയാണ് പൊതുപ്രവർത്തന രംഗത്ത് എത്തിയത്. കൈരളി ടി വി ഡയറക്ടർ, ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്സ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 2016ൽ അരുവിക്കര നിയോജക മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്കും മത്സരിച്ചിട്ടുണ്ട്. എ സൈഫുദ്ദീൻ (വള്ളക്കടവ്, തിരുവനന്തപുരം), പി റോസ (വെളിമാനം, കണ്ണൂർ), എന്നിവർ കമീഷൻ അംഗങ്ങളും വി ടി ബീന (പെരുകാവ്, തിരുവനന്തപുരം)മെമ്പർസെക്രട്ടറിയുമാണ്.