കറാച്ചി
ഇന്ത്യ ആതിഥേയരാകുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ കളിക്കുന്നത് സംബന്ധിച്ച് പാകിസ്ഥാന്റെ തീരുമാനം ഇന്നുണ്ടായേക്കും. പ്രധാനമന്ത്രി നിയോഗിച്ച പ്രത്യേക സമിതി യോഗം ചേർന്നാണ് അന്തിമ തീരുമാനം എടുക്കുക. നിലവിൽ പിന്മാറ്റ സൂചനയൊന്നുമില്ല. ചില മത്സരങ്ങളുടെ തീയതിമാറ്റം ആവശ്യപ്പെട്ടേക്കും.
ഇന്ത്യയിൽ നടന്ന സാഫ് കപ്പിൽ പാകിസ്ഥാന്റെ ഫുട്ബോൾ ടീം പങ്കെടുത്തിരുന്നു. ചെന്നൈയിൽ ഇന്ന് ആരംഭിക്കുന്ന ഏഷ്യൻ ചാമ്പ്യൻസ് ഹോക്കിയിലും സാന്നിധ്യമുണ്ട്.















