Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കെടുത്താനാകില്ല ആ ഓർമകളെ ; വന്ദനയ്ക്ക് മരണാനന്തര ബഹുമതിയായി 
എംബിബിഎസ്‌ സർട്ടിഫിക്കറ്റ്‌

by News Desk
August 3, 2023
in KERALA
0
കെടുത്താനാകില്ല-ആ-ഓർമകളെ-;-വന്ദനയ്ക്ക്-മരണാനന്തര-ബഹുമതിയായി-
എംബിബിഎസ്‌-സർട്ടിഫിക്കറ്റ്‌
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

തൃശൂർ
അമ്മയ്ക്കും അച്ഛനും ജീവന്റെ ജീവനായിരുന്നു ആ പൊന്നുമകൾ. അവൾ ഡോക്ടറായി കാണാൻ അവർ കൊതിച്ചു. പക്ഷേ, ആശുപത്രിയിൽ ചികിത്സക്കെത്തിയ നരാധമൻ അവളുടെ ജീവൻ കെടുത്തി. ഈ ബിരുദദാനച്ചടങ്ങിന് അവളില്ല. ഹൃദയം നുറങ്ങുന്ന വേദനയോടെ മകളുടെ എംബിബിഎസ് ബിരുദസർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയ അമ്മയുടെ കണ്ണിൽനിന്നും ഓർമകൾ വാർന്നൊഴുകി. ദുഃഖം ഉള്ളിലൊതുക്കി അച്ഛൻ നിർവികാരനായി നിന്നു. കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ ബിരുദദാനച്ചടങ്ങിന് എത്തിയവരുടെ നെഞ്ചിൽ വിങ്ങുന്ന വേദനയായി ഡോ. വന്ദനദാസിന്റെ ചിരിക്കുന്ന മുഖം തെളിഞ്ഞു.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരിക്കെ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിനാണ് മരണാനന്തര ബഹുമതിയായി എംബിബിഎസ് ബിരുദം നൽകിയത്. അച്ഛൻ കോട്ടയം മുട്ടുചിറ നമ്പിച്ചിറ കാലായിൽ ( കാളിപറമ്പ്) കെ ജി മോഹൻദാസും അമ്മ വസന്തകുമാരിയും ചേർന്നാണ് ഗവർണർ ആരിഫ് മൊഹമ്മദ്ഖാനിൽനിന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്. സർട്ടിഫിക്കറ്റിൽ മകൾ വന്ദനയുടെ മുഖം കണ്ടതോടെ ദുഃഖം താങ്ങാനാവാതെ അമ്മ പൊട്ടിക്കരഞ്ഞു. അമ്മയെ ഗവർണർ ആശ്വസിപ്പിച്ചു. സദസ്സിലേക്ക് മടങ്ങിയപ്പോഴും അമ്മ സർട്ടിഫിക്കറ്റ് നെഞ്ചോടുചേർത്തുപിടിച്ചു.

എംബിബിഎസ് പൂർത്തിയാക്കി ഹൗസ് സർജൻസിക്കിടെയാണ് വന്ദനദാസ് കൊല്ലപ്പെട്ടത്. എംബിബിഎസ് സർട്ടിഫിക്കറ്റ് അനുവദിച്ചാൽ മകളുടെ ഓർമയായി സൂക്ഷിക്കാമായിരുന്നുവെന്ന് അച്ഛൻ വൈസ് ചാൻസലർ മോഹൻ കുന്നുമ്മലിനെ അറിയിച്ചിരുന്നു. തുടർന്ന് സർവകലാശാലാ ഗവേണിങ് കൗൺസിലാണ് ഡോ. വന്ദന ദാസിന് മരണാനന്തര ബഹുമതിയായി സർട്ടിഫിക്കറ്റ് നൽകാൻ തീരുമാനിച്ചത്. രാജ്യത്ത് ആദ്യമായാണ് മരണാനന്തര ബഹുമതിയായി എംബിബിഎസ് സർട്ടിഫിക്കറ്റ് നൽകുന്നത്.

മെയ് 10ന് പുലർച്ചെയാണ് കൊട്ടാരക്കര താലൂക്കാശുപത്രിയിലെ ഹൗസ് സർജനും മീയണ്ണൂർ അസീസിയ മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർഥിനിയുമായ ഡോ. വന്ദനദാസിനെ (25) പൊലീസ് ചികിത്സയ്ക്കെത്തിച്ച സന്ദീപ് കൊലപ്പെടുത്തിയത്.

Previous Post

കിരണിന് കുതിക്കാം, സൈക്കിൾ റെഡി ; ഡൊളാൻ ലേറ്റെപ്പിന്റെ കാർബൺ ഫ്രെയിം സൈക്കിളിന്‌ 2,64,547 രൂപ അനുവദിച്ചു

Next Post

ലിഥിയം ടൈറ്റനേറ്റ് ബാറ്ററി 
വികസിപ്പിച്ച്‌ കേരളം ; ഇ വാഹന നിർമാണത്തിന്‌ കുതിപ്പാകും

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ലിഥിയം-ടൈറ്റനേറ്റ്-ബാറ്ററി-
വികസിപ്പിച്ച്‌-കേരളം-;-ഇ-വാഹന-നിർമാണത്തിന്‌-കുതിപ്പാകും

ലിഥിയം ടൈറ്റനേറ്റ് ബാറ്ററി 
വികസിപ്പിച്ച്‌ കേരളം ; ഇ വാഹന നിർമാണത്തിന്‌ കുതിപ്പാകും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.